1.
നിനക്ക് വേണ്ടിമാത്രം
പൂക്കാന്‍ തുടങ്ങിയിരിക്കുന്നു
ഈ നവംമ്പറില്‍
ഒരു ഗുല്‍മോഹര്‍
മരത്തിന്‍റെ ഉടല്‍...
ഇലപൊഴിയുന്നൊരു കാറ്റില്‍
ഒരു കുടന്ന
ചോരത്തുള്ളികളായ്
ഒരുടല്‍ വന്ന്
നിന്‍റെ മഞ്ഞുകുപ്പായത്തില്‍
മുഖം ചേര്‍ക്കും....
കനത്തു നിന്ന
ഒരു ചുവപ്പുമരം
പതിയെപ്പതിയെ
നിന്‍റെ വേരുകളിലേക്ക്
ഒഴുകിയിറങ്ങും...
2.
ഒരു പുഴ
എപ്പോഴെങ്കിലും
മറ്റൊരു പുഴയെ
ആഗ്രഹിക്കാറുണ്ടാകുമോ...
ഓരോ മഴപ്പെയ്ത്തിലും
അങ്ങോട്ടുമിങ്ങോട്ടും
കലപില പറഞ്ഞൊഴുകാന്‍...
ഒരു പുഴ
എപ്പോഴെങ്കിലും
മറ്റൊരു പുഴയെ
ആഗ്രഹിക്കാറുണ്ടാകുമോ..
ആത്മഹത്യ ചെയ്തവരുടെയും
കാലുതെറ്റിവീണു മരിച്ചവരുടെയും
ആത്മാക്കളെ
പങ്കുവയ്ക്കാന്‍....
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
Thursday, October 28
Friday, October 22
അയ്യപ്പന്....
തരിക.....
സ്നേഹത്തിന്‍റെ പാനപാത്രം
നിന്‍റെ തീവിഴുങ്ങിപ്പക്ഷിയുടെ ചങ്ക്
നീ വിഷം കുടിച്ച് ഉറഞ്ഞുപാടിയ
അവധൂതരാത്രികള്‍
നരകത്തെരുവുകള്‍
നിന്‍റെ കവിത കേട്ടുറങ്ങിയ
അനാഥച്ചെവികള്‍
നിന്‍റെ മഞ്ഞുവിരലുകള്‍...
തരിക..
മഴ തൊടാതെ
നീ നെഞ്ചിലൂട്ടിയ
പ്രണയത്തിന്‍റെ ആ ഒറ്റ വൈഖരി...
സ്നേഹത്തിന്‍റെ പാനപാത്രം
നിന്‍റെ തീവിഴുങ്ങിപ്പക്ഷിയുടെ ചങ്ക്
നീ വിഷം കുടിച്ച് ഉറഞ്ഞുപാടിയ
അവധൂതരാത്രികള്‍
നരകത്തെരുവുകള്‍
നിന്‍റെ കവിത കേട്ടുറങ്ങിയ
അനാഥച്ചെവികള്‍
നിന്‍റെ മഞ്ഞുവിരലുകള്‍...
തരിക..
മഴ തൊടാതെ
നീ നെഞ്ചിലൂട്ടിയ
പ്രണയത്തിന്‍റെ ആ ഒറ്റ വൈഖരി...
Wednesday, September 22
പ്രണയം....
....
നിന്നെത്തിരഞ്ഞാണ് വന്നത്
കാണാതെ പോകുമായിരുന്നു
ഒടുവിലെപ്പോഴൊ
വിരല്‍ത്തുമ്പുകള്‍ കൊണ്ട്
നീയെന്‍റെ ഹൃദയത്തില്‍ത്തൊട്ടു
ഇപ്പോ നിന്നെത്തഴുകുവാന്‍
കാറ്റ് എന്‍റെ കൈകളില്‍
സുഗന്ധം പുരട്ടുകയാണ്
നിന്നെ ചുംബിക്കുവാന്‍
പൂമ്പാറ്റകള്‍
എന്‍റെ ചുണ്ടുകളില്‍
തേന്‍ വിതറുകയാണ്
....
ഒഴുകിവരുന്നുണ്ട്
എന്‍റെ നെഞ്ചില്‍
നിന്നൊരോളപ്പരപ്പ്
നീ ചുണ്ടുകളിലൊളിച്ചു വച്ച
പ്രണയഗാനത്തിന്‍റെ
ഈരടികളെ തിരഞ്ഞ്,
നിന്‍റെ കവിള്‍ത്തടങ്ങളില്‍
കണ്‍മഷിക്കണ്ണുകളില്‍
നേര്‍ത്ത മുടിയിഴകളില്‍
വന്നു പൂക്കുകയാണ്
പുഴയിലെ ഏഴാമത്തെ
ചുഴിയില്‍ ഞാന്‍ കാത്തുവച്ച
എന്‍റെ ചുംബനങ്ങളുടെ
പിങ്കുനിറമുള്ള
പായല്‍വള്ളികള്‍,
സ്ഫടികക്കണ്ണുകളുള്ള
മീന്‍കുഞ്ഞുങ്ങളോട്
ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു
നിന്‍റെ നെഞ്ചിലെ
മന്ദാരപ്പൂക്കളെക്കുറിച്ച്
...
പ്രണയം മരണമാണ്
ഇന്നലെകളെ മറന്ന്
നാളെകളെ മറന്ന്
നിന്‍റെ ഇലയനക്കങ്ങളില്‍
ഞാന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു
നിന്നെത്തിരഞ്ഞാണ് വന്നത്
കാണാതെ പോകുമായിരുന്നു
ഒടുവിലെപ്പോഴൊ
വിരല്‍ത്തുമ്പുകള്‍ കൊണ്ട്
നീയെന്‍റെ ഹൃദയത്തില്‍ത്തൊട്ടു
ഇപ്പോ നിന്നെത്തഴുകുവാന്‍
കാറ്റ് എന്‍റെ കൈകളില്‍
സുഗന്ധം പുരട്ടുകയാണ്
നിന്നെ ചുംബിക്കുവാന്‍
പൂമ്പാറ്റകള്‍
എന്‍റെ ചുണ്ടുകളില്‍
തേന്‍ വിതറുകയാണ്
....
ഒഴുകിവരുന്നുണ്ട്
എന്‍റെ നെഞ്ചില്‍
നിന്നൊരോളപ്പരപ്പ്
നീ ചുണ്ടുകളിലൊളിച്ചു വച്ച
പ്രണയഗാനത്തിന്‍റെ
ഈരടികളെ തിരഞ്ഞ്,
നിന്‍റെ കവിള്‍ത്തടങ്ങളില്‍
കണ്‍മഷിക്കണ്ണുകളില്‍
നേര്‍ത്ത മുടിയിഴകളില്‍
വന്നു പൂക്കുകയാണ്
പുഴയിലെ ഏഴാമത്തെ
ചുഴിയില്‍ ഞാന്‍ കാത്തുവച്ച
എന്‍റെ ചുംബനങ്ങളുടെ
പിങ്കുനിറമുള്ള
പായല്‍വള്ളികള്‍,
സ്ഫടികക്കണ്ണുകളുള്ള
മീന്‍കുഞ്ഞുങ്ങളോട്
ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു
നിന്‍റെ നെഞ്ചിലെ
മന്ദാരപ്പൂക്കളെക്കുറിച്ച്
...
പ്രണയം മരണമാണ്
ഇന്നലെകളെ മറന്ന്
നാളെകളെ മറന്ന്
നിന്‍റെ ഇലയനക്കങ്ങളില്‍
ഞാന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു
Monday, June 21
ജലകീയം
ജാലകങ്ങള്‍
പിഴുതെറിഞ്ഞ്
ഇന്പമുള്ള
ഈ മഴയിലേക്കിറങ്ങിവരിക
കാഴ്ചയുടെ
വസ്ത്രങ്ങളഴിച്ചുവച്ച്
നേരിന്‍റെ സ്ഫടികതയില്‍
ഝഷകരൂപമാവുക
വരുണഭാവത്തിന്‍റെ
ജൈവനൂലുകളെയിരന്പങ്ങളില്‍
കേള്‍ക്കുക
മേഘാരവങ്ങളെയറിയുക
ശരീരത്തിനെ
പാപബോധങ്ങളെ
ഐഹികങ്ങളെ
ഒന്നും ബാക്കിവയ്ക്കാതെ
സാമുദ്രികമാക്കുക
ജലകീയമാകുക
പിഴുതെറിഞ്ഞ്
ഇന്പമുള്ള
ഈ മഴയിലേക്കിറങ്ങിവരിക
കാഴ്ചയുടെ
വസ്ത്രങ്ങളഴിച്ചുവച്ച്
നേരിന്‍റെ സ്ഫടികതയില്‍
ഝഷകരൂപമാവുക
വരുണഭാവത്തിന്‍റെ
ജൈവനൂലുകളെയിരന്പങ്ങളില്‍
കേള്‍ക്കുക
മേഘാരവങ്ങളെയറിയുക
ശരീരത്തിനെ
പാപബോധങ്ങളെ
ഐഹികങ്ങളെ
ഒന്നും ബാക്കിവയ്ക്കാതെ
സാമുദ്രികമാക്കുക
ജലകീയമാകുക
Thursday, June 10
വാമോസ് എ വോളാര്‍ അര്‍ജന്‍റീന
let's fly let's fly Argentina...
we will spread the African sky
our blue is going wild
our white is going teem
And our sun is going bang
we will destroy the yellow dancers
we will destroy the blue defenders
we will destroy the bullfighters
and we will blast the three lions
our prince is ready for battle
like a glowing tempest
when they see him, waves are shouting "messi"
when they see him, leafs are murmuring "messi"
when they see him, clouds are growling "messi"
who is here to detain him?
let's fly let's fly Argentina..
we will spread the African sky
our blue is going wild
our white is going teem
And our sun is going bang
we will spread the African sky
our blue is going wild
our white is going teem
And our sun is going bang
we will destroy the yellow dancers
we will destroy the blue defenders
we will destroy the bullfighters
and we will blast the three lions
our prince is ready for battle
like a glowing tempest
when they see him, waves are shouting "messi"
when they see him, leafs are murmuring "messi"
when they see him, clouds are growling "messi"
who is here to detain him?
let's fly let's fly Argentina..
we will spread the African sky
our blue is going wild
our white is going teem
And our sun is going bang
Saturday, February 27
നാട്
പോരുമ്പോള്‍ ;
എന്നെ മറക്കുമോയെന്ന്
വയല്‍വരമ്പിലൂടെ വന്ന
പതിനെട്ട് തികഞ്ഞ ഒരു കാറ്റ്
ഇനി വരാതിരിക്കരുത്;
ഒറ്റമരത്തിനു താഴെ
മീന്‍കുഞ്ഞുങ്ങളെ മുകളിലേക്കയച്ച്
അടിയൊഴുക്കുകള്‍ക്കിടയിലെവിടയോ
ഒളിച്ചിരുന്ന് പുഴ
വരാമെന്നോ,
വരുമെന്നോ,
കള്ളം പറഞ്ഞു
പക്ഷെ കള്ളുഷാപ്പിനു പുറകിലെ
അറബിപ്പുളിയോടുമാത്രം
പറയാതിരിക്കാന്‍ കഴിഞ്ഞില്ല
നക്ഷത്രങ്ങള്‍ക്കിടയിലെ
വഴിതിരഞ്ഞുപോവുകയാണെന്ന്..
എന്നെ മറക്കുമോയെന്ന്
വയല്‍വരമ്പിലൂടെ വന്ന
പതിനെട്ട് തികഞ്ഞ ഒരു കാറ്റ്
ഇനി വരാതിരിക്കരുത്;
ഒറ്റമരത്തിനു താഴെ
മീന്‍കുഞ്ഞുങ്ങളെ മുകളിലേക്കയച്ച്
അടിയൊഴുക്കുകള്‍ക്കിടയിലെവിടയോ
ഒളിച്ചിരുന്ന് പുഴ
വരാമെന്നോ,
വരുമെന്നോ,
കള്ളം പറഞ്ഞു
പക്ഷെ കള്ളുഷാപ്പിനു പുറകിലെ
അറബിപ്പുളിയോടുമാത്രം
പറയാതിരിക്കാന്‍ കഴിഞ്ഞില്ല
നക്ഷത്രങ്ങള്‍ക്കിടയിലെ
വഴിതിരഞ്ഞുപോവുകയാണെന്ന്..
Monday, November 9
൧,കുഞ്ഞ് ൨,പുസ്തകങ്ങള്‍
൧,
കുഞ്ഞേ...
ജീവിതം കൊണ്ട്
കളിച്ചുതുടങ്ങുക
നീലക്കണ്ണുളള പാവക്കുട്ടിയും
കീ കൊടുത്താല്‍
കരഞ്ഞോടുന്ന കാറും
നിന്നെ കബളിപ്പിക്കുകയേയുള്ളൂ.
൨,
പലവട്ടം ശ്രമിച്ചിട്ടും
ഇതുവരെ വായിച്ചുതീരാത്തത്
ആള്‍ക്കൂട്ടം
സഞ്ചാരിയാക്കിയത്
തലമുറകളും തെരുവിന്‍റെ കഥയും
ജീവിതത്തില് നിന്ന്
ഇറങ്ങിപ്പോവാന്‍ പറഞ്ഞത്
ഖസാക്കിന്‍റെ ഇതിഹാസം
ഒരു പ്രാവശ്യം മാത്രമേ
ഹൃദയം നിറച്ച്
പ്രണയിക്കാവൂ എന്ന്
എന്‍റെ പ്രണയത്തെ
അട്ടിമറിച്ചത്
കോളറാക്കാലത്തെ പ്രണയം
സുഹൃത്തേ,
ജീവിതത്തെക്കുറിച്ച്
നിങ്ങള്‍ വായിച്ച
പുസ്തകങ്ങളൊന്നും വായിക്കാന്‍
ഞാനാഗ്രഹിക്കുന്നില്ല.....
കുഞ്ഞേ...
ജീവിതം കൊണ്ട്
കളിച്ചുതുടങ്ങുക
നീലക്കണ്ണുളള പാവക്കുട്ടിയും
കീ കൊടുത്താല്‍
കരഞ്ഞോടുന്ന കാറും
നിന്നെ കബളിപ്പിക്കുകയേയുള്ളൂ.
൨,
പലവട്ടം ശ്രമിച്ചിട്ടും
ഇതുവരെ വായിച്ചുതീരാത്തത്
ആള്‍ക്കൂട്ടം
സഞ്ചാരിയാക്കിയത്
തലമുറകളും തെരുവിന്‍റെ കഥയും
ജീവിതത്തില് നിന്ന്
ഇറങ്ങിപ്പോവാന്‍ പറഞ്ഞത്
ഖസാക്കിന്‍റെ ഇതിഹാസം
ഒരു പ്രാവശ്യം മാത്രമേ
ഹൃദയം നിറച്ച്
പ്രണയിക്കാവൂ എന്ന്
എന്‍റെ പ്രണയത്തെ
അട്ടിമറിച്ചത്
കോളറാക്കാലത്തെ പ്രണയം
സുഹൃത്തേ,
ജീവിതത്തെക്കുറിച്ച്
നിങ്ങള്‍ വായിച്ച
പുസ്തകങ്ങളൊന്നും വായിക്കാന്‍
ഞാനാഗ്രഹിക്കുന്നില്ല.....
Subscribe to:
Posts (Atom)
